LEGAL ARTICLE
കൂട്ടാവകാശികളുള്ള വസ്തു വിൽക്കാൻ എല്ലാവരും ഒപ്പിടണോ ?
—
views
Civil
Partition
Property
ഒന്നിലധികം അവകാശികളുള്ള (Joint Owners/Heirs) ഒരു വസ്തു വിൽക്കുമ്പോൾ പലപ്പോഴും ഉണ്ടാകുന്ന രണ്ട് സംശയങ്ങളാണ്:
1. എല്ലാവരും ഒപ്പിട്ടില്ലെങ്കിൽ വിൽപന നടക്കുമോ?
2. അവകാശികളിൽ ഒരാൾ വിദേശത്താണെങ്കിൽ എന്ത് ചെയ്യും?
ഇതിനെക്കുറിച്ച് നിയമപരമായ ഒരു വ്യക്തത നൽകാം ;
1. എല്ലാ അവകാശികളും ഒപ്പിടണമെന്നുണ്ടോ?
ഇല്ല. ഉദാഹരണത്തിന്, 5 അവകാശികളുള്ള ഒരു വസ്തുവിൽ 4 പേർ മാത്രം വിൽക്കാൻ തയ്യാറാണെങ്കിൽ, ആ 4 പേരുടെ അവകാശം (Share) മാത്രം മറ്റൊരാൾക്ക് എഴുതി നൽകാം. ഇത് നിയമപരമായി പൂർണ്ണമായും സാധുവാണ്.
2. ഒരാൾ വിദേശത്താണെങ്കിൽ എന്ത് ചെയ്യും?
വസ്തു വിൽക്കുന്ന സമയത്ത് അവകാശികളിൽ ഒരാൾ വിദേശത്താണെങ്കിൽ രണ്ട് രീതിയിൽ ഇത് കൈകാര്യം ചെയ്യാം:
👉 മുക്ത്യാർ (Power of Attorney): വിദേശത്തുള്ള ആൾക്ക് നാട്ടിലുള്ള വിശ്വസ്തനായ ഒരാളെ തന്റെ പേരിൽ ഒപ്പിടാൻ ചുമതലപ്പെടുത്തിക്കൊണ്ട് 'മുക്ത്യാർ' നൽകാം. വസ്തു വിൽപ്പന സമയത്ത് മറ്റു അവകാശികളോടൊപ്പം മേൽപ്പറഞ്ഞ മുക്ത്യാർ ഏജന്റ് കൂടി ഒപ്പിട്ടാൽ മതി. എങ്കിൽ ആ വസ്തുവിന്റെ 100% അവകാശവും വാങ്ങുന്നയാൾക്ക് ലഭിക്കും.
👉 ഓഹരി വിൽപന: വിദേശത്തുള്ള ആൾ അതിന് തയ്യാറല്ലെങ്കിലോ, മുക്ത്യാർ അയക്കാൻ സാങ്കേതിക ബുദ്ധിമുട്ടുണ്ടെങ്കിലോ, നാട്ടിലുള്ള ബാക്കി അവകാശികൾക്ക് അവരുടെ ഓഹരി മാത്രം വിൽക്കാം.
എന്നാൽ ചില അവകാശികൾ മാത്രം ഒപ്പിട്ട് വാങ്ങുന്ന ആധാരത്തിലൂടെ, വാങ്ങുന്ന വ്യക്തിക്ക് ആ വസ്തുവിന്റെ അവിഭക്ത ഓഹരി (Undivided Share) മാത്രമേ ലഭിക്കുകയുള്ളൂ. ഇതിന്റെ അനന്തരഫലങ്ങൾ താഴെ പറയുന്നവയാണ്:
👉 കൂട്ടുടമസ്ഥത: വസ്തു വാങ്ങിയ വ്യക്തിയും, ഒപ്പിടാത്ത/വിദേശത്തുള്ള അവകാശിയും ആ വസ്തുവിന്റെ പുതിയ കൂട്ടാവകാശികൾ (Co-owners) ആയി മാറും.
👉 അളന്നു തിരിക്കൽ: കൃത്യമായി അളന്നു തിരിക്കുന്നത് വരെ (Partition), വസ്തുവിന്റെ ഏത് ഭാഗത്താണ് അവകാശം എന്ന് പറയാൻ കഴിയില്ല. അതിർത്തി തിരിച്ച് മതിൽ കെട്ടാനോ, വസ്തുവിൽ വീട് പണിയാനോ, തനിച്ച് അനുഭവിക്കാനോ മറ്റോ സാധിക്കില്ല.
👉 പരിഹാരം: പിന്നീട് പൂർണ്ണ അവകാശം ലഭിക്കാൻ, ബാക്കിയുള്ള അവകാശിയുമായി ചേർന്ന് 'ഭാഗപത്രം' എഴുതുകയോ, അല്ലെങ്കിൽ കോടതി വഴി Partition Case കൊടുത്ത് തന്റെ ഭാഗം അളന്നു തിരിക്കുകയോ ചെയ്യേണ്ടി വരും.
ചുരുക്കിപ്പറഞ്ഞാൽ കൂട്ടവകാശ വസ്തു വിൽപ്പനയിൽ ഒരാൾ ഒപ്പിട്ടില്ലെങ്കിലും, ബാക്കിയുള്ളവർക്ക് തങ്ങളുടെ ഭാഗം വിൽക്കാം. പക്ഷേ, വാങ്ങുന്നയാൾക്ക് ആ വസ്തുവിന്റെ പൂർണ്ണ ഉടമസ്ഥാവകാശം ലഭിക്കില്ല, മറിച്ച് ഒരു Joint Ownership മാത്രമേ ലഭിക്കുകയുള്ളൂ.
- Adv Ahammed Sha
CONTINUE READING
Related Articles
Loading related articles...
FROM THE LEGAL DESK
View All →
More Legal Articles
Loading articles...
No comments:
Post a Comment
Write your valuable comments here.