Bar Council of India Disclaimer

As per the rules of the Bar Council of India, advocates are restricted from soliciting work or advertising in any manner. By clicking "I Agree", you acknowledge and confirm the following:

1. The user wishes to gain more information about Adv. Ahammed Sha for their own information and use.

2. There has been no advertisement, personal communication, solicitation, invitation, or inducement of any sort whatsoever from Adv. Ahammed Sha or his office to solicit any work through this website.

3. Information provided on this website is made available to the user solely at their request for informational purposes only and should not be interpreted as legal advice or solicitation.

Consultation
☰
LEGAL ARTICLE

ഉപഭോക്തൃ കോടതിയിൽ നിന്നുള്ള നോട്ടീസ് അവഗണിച്ചയാൾക്ക് നഷ്ടം ഒരു ലക്ഷം രൂപ

— views




ചോദ്യം:
ഞാൻ ഒരു മൊബൈൽ സർവീസ് സെന്റർ നടത്തുകയാണ്. എന്റെ കടയിൽ ഡിസ്പ്ലേ സർവീസ് ചെയ്ത ഒരു ഫോൺ രണ്ടുദിവസത്തിനുള്ളിൽ വീണ്ടും കേടായി എന്ന് പറഞ്ഞ് ഒരു കസ്റ്റമർ വീണ്ടും ശരിയാക്കാൻ കൊണ്ടുവന്നു. 2500 രൂപയാകും എന്ന് പറഞ്ഞപ്പോൾ കുറച്ചു തർക്കിച്ചു , അയാൾക്ക് ഫ്രീയായി ശരിയാക്കി നൽകണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ ഫോൺ താഴെ വീണ് പോറലുകൾ വീണതാണ് തകരാറിന് കാരണമെന്ന് മനസ്സിലായതിനാൽ ഞാൻ സൗജന്യമായി ശരിയാക്കി നൽകാൻ തയ്യാറായില്ല. കുറച്ചൊക്കെ തർക്കിച്ചു അയാൾ പോയി.
എന്നാൽ ഒരു മാസത്തിനുള്ളിൽ എനിക്ക് കോൺസുമെർ കോടതീന്നൊരു നോട്ടീസ് വന്നു. ഞാൻ അത് വല്യ കാര്യമാക്കിയില്ല. ഇപ്പോൾ കോൺസുമെർ കോടതിയിൽ നിന്നും എനിക്കെതിരെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചുകൊണ്ട് ഉത്തരവ് വന്നു. അയാളുടെ ഫോൺ കേടായത് വീണിട്ടാണ്. അതിന്റെ പഴയ ഫോട്ടോകളൊക്കെ എന്റെ കയ്യിലുണ്ട്.

മറുപടി:
അത് കയ്യിൽ വെച്ചോണ്ടിരുന്നിട്ട് ഒരു കാര്യവുമില്ല. സമയം വളരെയധികം അതിക്രമിച്ചിരിക്കുന്നു. സമൂഹത്തിൽ വളരെയധികം ആളുകൾക്ക് സംഭവിക്കുന്ന വലിയൊരു പിഴവാണിത്. ഉപഭോക്തൃ കമ്മീഷനിൽ നിന്നുള്ള നോട്ടീസ് അവഗണിക്കുകയോ, നോട്ടീസ് ലഭിച്ച് നിശ്ചിത ദിവസത്തിനുള്ളിൽ മറുപടി ഹാജരാക്കാതിരിക്കുകയോ ചെയ്താൽ നമ്മുടെ ഭാഗത്ത് കൃത്യമായ തെളിവുകൾ ഉണ്ടായാൽ പോലും അത് നമ്മളെ രക്ഷിക്കില്ല. അതാണ് ആ നിയമത്തിന്റെ പ്രത്യേകത.

കൺസുമെർ പ്രൊട്ടക്ഷൻ ആക്ട് സെക്ഷൻ 38(2)(a) പ്രകാരം, ഒരാൾ കമ്മീഷനിൽ നമുക്കെതിരെ ഒരു പരാതി ബോധിപ്പിക്കുകയും ആ പരാതിയുടെ നോട്ടീസ് നമുക്ക് കമ്മീഷനിൽ നിന്നും ലഭിക്കുകയും ചെയ്താൽ ആ നോട്ടീസ് ലഭിച്ച തിയതി മുതൽ 30 ദിവസമാണ് നമുക്കതിൽ മറുപടി മറുപടി സമർപ്പിക്കാൻ ലഭിക്കുന്ന സമയം.
 
തക്കതായ കാരണങ്ങളുണ്ടെങ്കിൽ പരമാവധി 15 ദിവസം കൂടി കമ്മീഷന് സമയം നീട്ടി നൽകാം , അങ്ങനെയാകുമ്പോൾ ആകെ 45 ദിവസം. അതിൽ കൂടുതലായി ഒരു ദിവസം പോയിട്ട് അര ദിവസം പോലും ലഭിക്കില്ല.
ഇക്കാര്യം നിയമത്തിൽ കൃത്യമായി പറയുന്നുണ്ട് എന്ന മാത്രമല്ല നിരവധി കേസുകളിൽ നമ്മുടെ സുപ്രീം കോടതിയും ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്.
"നിയമം അറിയില്ലായിരുന്നു" എന്നോ "വക്കീൽ നോട്ടീസ് ആണെന്ന് കരുതി മാറിപ്പോയി" എന്നോ ഉള്ള വാദങ്ങൾ കമ്മീഷൻ സ്വീകരിക്കില്ല. 45 ദിവസം കഴിഞ്ഞാൽ നിങ്ങളുടെ വാദങ്ങൾ സമർപ്പിക്കാനുള്ള അവകാശം എന്നെന്നേക്കുമായി നഷ്ടപ്പെടും. അത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് പോലും പറയാൻ പറ്റില്ല.

ഈ കേസിൽ ഫോൺ താഴെ വീണതാണെന്ന് തെളിയിക്കാൻ മുമ്പുള്ള ഫോട്ടോകളും മറ്റും നിങ്ങളുടെ കൈവശം ഉണ്ടായിരുന്നുവെങ്കിലും, 45 ദിവസത്തിനുള്ളിൽ കമ്മീഷനിൽ മറുപടി ഫയൽ ചെയ്യാത്തതിനാൽ കമ്മീഷന് നിങ്ങളുടെ ഭാഗം കേൾക്കാൻ സാധിച്ചില്ല.
പരാതിക്കാരന്റെ വാദം മാത്രം കേട്ട് കമ്മീഷൻ ഏകപക്ഷീയമായി വിധി പ്രസ്താവിക്കുകയും നഷ്ടപരിഹാരം വിധിക്കുകയുമാണ് ചെയ്തത്. അതിനു കമ്മീഷന് പൂർണ്ണ അധികാരം നിയമം നൽകിയിട്ടുമുണ്ട്.
ഒരുപക്ഷെ മേല്പറഞ്ഞ തെളിവുകളും പിന്നെ നിങ്ങളുടെ മറുപടിയും കോടതിയിൽ എത്തിയിരുന്നെങ്കിൽ ഈ കേസ് ഇപ്പോഴൊന്നും തീരില്ലായിരുന്നു. തീർന്നാൽ തന്നെ വിധി നിങ്ങൾക്ക് അനുകൂലമാകുമായിരുന്നു.

ഇനി എന്താണ് വഴി?
ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധി പ്രസ്താവിച്ചു കഴിഞ്ഞാൽ, ആ കമ്മീഷന് സ്വന്തം വിധി പുനഃപരിശോധിക്കാനോ വിധി റദ്ദാക്കാനോ പരിമിതമായ അധികാരമേയുള്ളൂ. അതിനാൽ തന്നെ ഈ വിധി റിവ്യൂ ചെയ്യാനുള്ള മാർഗമില്ല. അല്ലെങ്കിൽ തന്നെ ഇത്തരം കാര്യങ്ങൾക്കൊന്നും റിവ്യൂ ചെയ്യാൻ നിയമം അനുവദിക്കുന്നുമില്ല.
 
അതിനാൽ ഇനി ഏക വഴി സ്റ്റേറ്റ് കമ്മീഷനെ സമീപിക്കുന്നതാണ്. കൺസുമെർ പ്രൊട്ടക്ഷൻ ആക്ട് സെക്ഷൻ 41 പ്രകാരമാണ് അപ്പീൽ സമർപ്പിക്കേണ്ടത്. അങ്ങനെ സ്റ്റേറ്റ് കമ്മീഷനെ സമീപിക്കുകയാണെങ്കിൽ അതിനും ഉണ്ട് നിബന്ധനകളേറെ.

ജില്ലാ കമ്മീഷന്റെ ഉത്തരവ് ലഭിച്ച് 45 ദിവസത്തിനുള്ളിൽ തന്നെ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ അപ്പീൽ സമർപ്പിക്കണം. 45 ദിവസത്തിൽ കൂടുതലായാൽ പിന്നീട് അപ്പീൽ അപേക്ഷ സ്വീകരിക്കണോ വേണ്ടയോ എന്നത് സംസ്ഥാന കമ്മീഷന്റെ തീരുമാനമാണ്. വ്യക്തവും യുക്തവുമായ കാരണമില്ലെങ്കിൽ അപ്പീൽ സ്വീകരിക്കേണ്ടതില്ല.

അത് മാത്രമല്ല കാര്യം. ഇത്തരത്തിൽ അപ്പീൽ ഫയൽ ചെയ്യുമ്പോൾ ജില്ലാ കമ്മീഷൻ വിധിച്ച തുകയുടെ 50 ശതമാനം സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ കെട്ടിവെക്കണം, അത് കെട്ടിവെക്കാത്ത അപ്പീലുകൾ കോടതി ഫയലിൽ പോലും സ്വീകരിക്കില്ല. അങ്ങനെ കടമ്പകളേറെയുണ്ട് ഇനി ഈ കേസ് ഒന്ന് നമ്മുടെ കയ്യിലൊതുക്കാൻ.
 
കോടതിയിൽ നിന്നോ കമ്മീഷനിൽ നിന്നോ വരുന്ന ഏതൊരു സമൻസും നോട്ടീസും അടിയന്തിരമായി കൈപ്പറ്റി വായിച്ചു നോക്കുക. വക്കീൽ നോട്ടീസ് ആണെങ്കിലും നമ്മുടെ അഡ്രസ് കൃത്യമാണെങ്കിൽ വാങ്ങുക, വായിക്കുക, അതൊക്കെ വാങ്ങാതിരുന്നതുകൊണ്ട് ഒരു ഗുണവും കേസിൽ ലഭിക്കില്ല, അതൊക്കെ തെറ്റിധാരണയാണ്.
 
മറിച് അത് വാങ്ങിയാൽ കേസിൽ പല ഗുണങ്ങളുമുണ്ട് താനും. ഏറ്റവും ചുരുങ്ങുയത് കേസിനെകുറിച്ച ഒരു ധാരണയെങ്കിലും ലഭിക്കും. വായിക്കാനോ മനസ്സിലാക്കാനോ സാധിക്കുന്നില്ലെങ്കിൽ അത് അറിയുന്നവരുടെ കൈകളിൽ കൊടുക്കുക, മനസിലാക്കുക. നിയമം അറിയില്ലെന്നത് ഒരു ആനുകൂല്യമല്ല.
- Adv Ahammed Sha
Share this article Help someone find useful legal information.
CONTINUE READING

Related Articles

Loading related articles...
FROM THE LEGAL DESK

More Legal Articles

View All →
Loading articles...

No comments:

Post a Comment

Write your valuable comments here.