Bar Council of India Disclaimer

As per the rules of the Bar Council of India, advocates are restricted from soliciting work or advertising in any manner. By clicking "I Agree", you acknowledge and confirm the following:

1. The user wishes to gain more information about Adv. Ahammed Sha for their own information and use.

2. There has been no advertisement, personal communication, solicitation, invitation, or inducement of any sort whatsoever from Adv. Ahammed Sha or his office to solicit any work through this website.

3. Information provided on this website is made available to the user solely at their request for informational purposes only and should not be interpreted as legal advice or solicitation.

Consultation
☰
LEGAL ARTICLE

"അവൻ നിരപരാധിയായിരുന്നെങ്കിലോ?" സ്പോട്ട് ജസ്റ്റിസുകൾക്ക് കൈയടിക്കുമ്പോൾ മനസ്സിൽ അവശേഷിക്കുന്ന ഒരു നോവ് .

— views

നമ്മുടെ നാട്ടിൽ ഒരു കുറ്റകൃത്യം നടക്കുമ്പോൾ സോഷ്യൽ മീഡിയയിലും കവലകളിലും ആക്രോശമുയരുന്നത് നാം കേൾക്കാറുണ്ട്: "ഇവനെയൊക്കെ ആ സൗദിയിലൊക്കെ ചെയ്യുന്നതുപോലെ പരസ്യമായി കൊന്നുതള്ളണം", അറബ് നിയമം വരണം, ഇനി എൻകൗണ്ടർ എന്നും പറഞ്ഞുകൊണ്ട് പോലീസ് പ്രതിയെ വെടിവെച്ചുകൊന്ന വാർത്ത കേട്ടാലോ , ആ പൊലീസിന് കയ്യടിക്കുന്ന  ഒരു കൂട്ടം ആളുകൾ..


എന്നാൽ, പെട്ടെന്നുള്ള സ്പോട്ട് ജസ്റ്റിസുകൾ കണ്ടു കൈയടിക്കുന്നവരും, വിചാരണയില്ലാത്ത, അല്ലെങ്കിൽ ധൃതിപിടിച്ച  കഠിന നിയമങ്ങളെ മഹത്വവൽക്കരിക്കുന്നവരും കാണാതെ പോകുന്ന ചില വലിയ നോവുകളുണ്ട്.





സൗദിയിലെ ദമാമിൽ വധശിക്ഷയ്ക്ക് വിധേയനായ തലശ്ശേരി സ്വദേശി അബൂട്ടിയുടെ സംഭവം കേവലം ഒരു വാർത്തയല്ല; അത് നമ്മെ ആഴത്തിൽ ചിന്തിപ്പിക്കേണ്ട ഒരു ചോദ്യശരമാണ്.


കഴുമരത്തിലേക്ക് നടക്കുമ്പോഴും ഉയര്‍ന്ന ആ ശബ്ദം...

മയക്കുമരുന്ന് കടത്തലുമായി ബന്ധപ്പെട്ട കേസിൽ പിടിക്കപ്പെട്ടാണ് പിന്നീട് അബൂട്ടിയുടെ വധശിക്ഷ നടപ്പിലാക്കപ്പെട്ടത്. അദ്ദേഹം കുറ്റക്കാരനാണോ അല്ലയോ എന്നത് അവിടെയുള്ള നിയമവ്യവസ്ഥ അവർക്ക് ലഭ്യമായ തെളിവുകൾ  പരിശോധിച്ചു തീരുമാനിച്ച കാര്യമാണ്.


പക്ഷേ, തന്റെ അവസാന ശ്വാസം വരെയും അബൂട്ടി വിങ്ങിപ്പൊട്ടിക്കൊണ്ട് ആവർത്തിച്ചു പറഞ്ഞത് ഒരേയൊരു കാര്യമായിരുന്നു: "ഞാൻ നിരപരാധിയാണ്... ആരോ തന്ന വാഹനം ഓടിക്കുക മാത്രമാണ് ഞാൻ ചെയ്തത്." പക്ഷെ അതാരും കേട്ടില്ല.


താൻ നിരപരാധിയാണെന്ന അദ്ദേഹത്തിന്റെ ആ കരച്ചിൽ ഒരുപക്ഷേ സത്യമായിരുന്നെങ്കിലോ? തനിക്ക് പറയാനുള്ളത് കേൾക്കാൻ , അല്ലെങ്കിൽ സ്വന്തം ഭാഗം തെളിയിക്കാൻ ആവശ്യമായ സാങ്കേതിക നിയമ സഹായങ്ങൾ ലഭിക്കാതെ പോയ ഒന്നായിരുന്നു ആ കേസെങ്കിലോ?


ചിന്തിച്ചു നോക്കുക... അബൂട്ടി ശരിക്കും നിരപരാധിയായിരുന്നെങ്കിലോ?


ഇതിനകം നഷ്ടപ്പെട്ടുപോയ ആ ജീവൻ തിരികെ നൽകാൻ ആ നിയമത്തിനോ, നമ്മൾ ആഘോഷിക്കുന്ന എൻകൗണ്ടറുകൾക്കോ സാധിക്കുമോ?


നിയമവ്യവസ്ഥയും പ്രതിയുടെ അവകാശങ്ങളും: നാം മനസ്സിലാക്കേണ്ട കാര്യങ്ങൾ

  1. പ്രതിക്കും വേണം ഒരു അഭിഭാഷകൻ (Right to Legal Representation):
    ഏതൊരു ക്രൂരമായ കുറ്റകൃത്യത്തിൽ ആരോപിക്കപ്പെടുന്ന വ്യക്തിക്കും സ്വന്തം ഭാഗം വാദിക്കാൻ ഒരു അഭിഭാഷകനെ ലഭിക്കാനുള്ള അവകാശമുണ്ട്.

    അഡ്വ. ബി.എ. ആളൂരിനെപ്പോലുള്ള അഭിഭാഷകർ സമൂഹം ഒന്നടങ്കം വെറുക്കുന്ന പ്രതികൾക്ക് വേണ്ടിയോ വിവാദ കേസുകളിലോ ഹാജരാകുമ്പോൾ ജനങ്ങൾ അവരെ രോഷത്തോടെ കാണാറുണ്ട്. എന്നാൽ,
    നിയമം എല്ലാവർക്കും പ്രതിരോധത്തിനുള്ള അവസരം നൽകുന്നു എന്നത് ജനാധിപത്യത്തിന്റെ അടിത്തറയാണ്. അഭിഭാഷകൻ പ്രതിയെ സംരക്ഷിക്കാനല്ല, മറിച്ച് അന്വേഷണത്തിലും വിചാരണയിലും തെറ്റുകൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് അവിടെ നിലകൊള്ളുന്നത്.


  1. ശിക്ഷയ്ക്ക് മുൻപുള്ള കൃത്യമായ വിചാരണ :
    "കുറ്റം ആരോപിക്കപ്പെട്ടു" എന്നതിന്റെ അർത്ഥം "കുറ്റവാളിയാണ്" എന്നല്ല. കൃത്യമായ തെളിവുകളുടെയും വാദപ്രതിവാദങ്ങളുടെയും അടിസ്ഥാനത്തിൽ വിചാരണ നടക്കാതെ ഒരാളെ ശിക്ഷിക്കുന്നത് കാട്ടുനീതിയാണ്. നൂറ് കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന തത്ത്വം നമ്മുടെ നിയമ വ്യവസ്ഥയിൽ നിലനിൽക്കുന്നത് അതുകൊണ്ടാണ്. അതിനി വർഷങ്ങളോ പതിറ്റാണ്ടുകളോ എടുത്താലും കൃത്യമായ വിചാരണയും അവസരങ്ങളും നല്കാതെയുള്ള ശിക്ഷാ വിധികളെല്ലാം പ്രാകൃതമാണ്.


  1. ദയാഹർജികളും മാപ്പുനൽകൽ സംവിധാനങ്ങളും:

നമ്മുടെ നിയമവ്യവസ്ഥയിൽ ഗവർണർക്കോ രാഷ്ട്രപതിക്കോ നൽകിയിരിക്കുന്ന ദയാഹർജി അധികാരങ്ങളും വിവിധ തലങ്ങളിലുള്ള അപ്പീൽ സംവിധാനങ്ങളും വെറുതെയുണ്ടാക്കിയതല്ല. വിചാരണയിലോ തെളിവുകളിലോ എന്തെങ്കിലും അപാകതകൾ വന്നിട്ടുണ്ടെങ്കിലോ, പിൽക്കാലത്ത് പുതിയ വസ്തുതകൾ പുറത്തുവന്നാലോ ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാനുള്ള അവസാനത്തെ വാതിലാണത്. ഇത്തരം വിവിധ ഘട്ടങ്ങളിലൂടെ ഒരു കേസ് കടന്നുപോകുമ്പോൾ അതിൽ കൂടുതൽ സമയം ലഭിക്കുകയും എവിടെയെങ്കിലും ഒരു തെറ്റുണ്ടായെങ്കിൽ അത് തിരുത്താനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു.


കോടതിയിലെ നീണ്ട വിചാരണകൾ ചിലപ്പോൾ മറുപക്ഷത്തിന്‌ അസ്വസ്ഥത ഉണ്ടാക്കിയേക്കാം. എന്നാൽ ഒരിക്കൽ ജീവൻ പോയാൽ, പിന്നീട് അയാൾ നിരപരാധിയാണെന്ന് തെളിഞ്ഞാലും ആ തെറ്റ് തിരുത്താൻ പ്രകൃതിക്ക് പോലും കഴിയില്ല. ചെയ്യാത്ത തെറ്റിനു ഒരു ദിവസമെങ്കിൽ ഒരു ദിവസം ജയിലിൽ കിടക്കുന്നത് തന്നെ വളരെ വലിയ ദ്രോഹമാണ്, അപ്പോൾ ചെയ്യാത്ത തെറ്റിനു കഴുമരത്തിലേറുന്നത് എന്തൊരു അവസ്ഥയാണ്.


അബൂട്ടി കുറ്റക്കാരനാണോ നിരപരാധിയാണോ എന്നതിനേക്കാൾ, "അയാൾ നിരപരാധിയായിരുന്നെങ്കിലോ?" എന്ന ആ ഒറ്റ ചോദ്യമാണ് സ്പോട്ട് ജസ്റ്റിസുകൾക്ക് കൈയടിക്കുന്നതിന് മുൻപ് നമ്മൾ ഓരോരുത്തരും സ്വയം ചോദിക്കേണ്ടത്. കാരണം അയാളുടെ ഭാഗം പറയാൻ അയാൾ മാത്രമാണുണ്ടായിരുന്നത്, അത് ആ തടവറയ്ക്കുള്ളിൽ മാത്രം ഒതുങ്ങി നിന്നതാണ്. 


  • Adv Ahammed Sha

District court Manjeri & Kerala Highcourt

Share this article Help someone find useful legal information.
CONTINUE READING

Related Articles

Loading related articles...
FROM THE LEGAL DESK

More Legal Articles

View All →
Loading articles...

No comments:

Post a Comment

Write your valuable comments here.