
സുഹൃത്തായതുകൊണ്ട് തന്നെ ഫീസ് ഒന്നും വാങ്ങാൻ പറ്റില്ലല്ലോ അതാണ് പ്രശ്നം, പക്ഷെ പിറ്റേന്ന് രാവിലെ തന്നെ പുള്ളി എന്നെ വിളിച്ചു, “ടാ പ്രാക്ടീസ് ചെയ്യുന്ന വക്കീലിനെ ഒക്കെ ഏൽപ്പിച്ചാൽ ജയിക്കോ? പൈസ പ്രശ്നമല്ല, നല്ല വക്കീലിനെ തന്നെ ഏൽപ്പിച്ചോളൂ”
നമ്മുടെ നാട്ടിൽ ഒട്ടുമിക്ക ആളുകൾക്കുമുള്ള വളരെ വലിയൊരു തെറ്റിദ്ധാരണയാണിത്. 'Practising Advocate' എന്ന് കേൾക്കുമ്പോൾ പലരും വിചാരിക്കുന്നത് ഇദ്ദേഹം ഇപ്പോഴും നിയമം പഠിച്ചുകൊണ്ടിരിക്കുകയാണെന്നോ, ട്രെയിനിങ് പൂർത്തിയായിട്ടില്ലെന്നോ, അല്ലെങ്കിൽ തനിയെ കേസ് നടത്താൻ പ്രാപ്തനായിട്ടില്ലെന്നോ ഒക്കെയാണ്.
എന്നാൽ അങ്ങനെയല്ല, 'Practising Lawyer' എന്നാൽ പഠിച്ചുകൊണ്ടിരിക്കുന്ന ആളല്ല; നിയമപരമായി എൻറോൾ ചെയ്ത്, അഭിഭാഷക ജോലി ചെയ്യാൻ അധികാരപ്പെട്ട സ്ഥാപനത്തിൽ നിന്നും ലൈസൻസ് നേടി പൂർണ്ണ അധികാരിയോടെ ജോലി ചെയ്യുന്ന വക്കീൽ എന്നാണ് അർത്ഥം.
ക്രിക്കറ്റ് കളിക്കാർ നെറ്റ്‌സിൽ 'പ്രാക്ടീസ്' ചെയ്യുന്നത് പോലെയാണ് വക്കീൽമാരും ചെയ്യുന്നതെന്ന് ചിന്തിക്കരുത്. ഈ പ്രൊഫഷനുകളിൽ 'Practice' എന്ന വാക്കിന്റെ അർത്ഥം 'തൊഴിൽ ചെയ്യുക' അല്ലെങ്കിൽ 'ഔദ്യോഗികമായി സേവനം നൽകുക' എന്നത് മാത്രമാണ്.
ആരാണ് ഒരു 'Practising Lawyer'?
1. ഇവർ 3 വർഷത്തെ അല്ലെങ്കിൽ 5 വർഷത്തെ എൽ.എൽ.ബി (LLB) കോഴ്സ് വിജയകരമായി പൂർത്തിയാക്കി ഔദ്യോഗികമായി ലോ ബിരുദം നേടിയിരിക്കണം.
2. കോഴ്സ് കഴിഞ്ഞ ശേഷം സംസ്ഥാന ബാർ കൗൺസിലിൽ (ഉദാഹരണത്തിന് Bar Council of Kerala) കൃത്യമായി രജിസ്റ്റർ ചെയ്ത്, വക്കാലത്ത് ഒപ്പിടാനുള്ള ലൈസൻസ് (Enrolment) നേടിയിരിക്കണം.
അത്തരത്തിലുള്ള വക്കീലന്മാർക്ക് ഏത് കോടതിയിലും കക്ഷികൾക്ക് വേണ്ടി ഹാജരാകാനും, വക്കാലത്ത് ഫയൽ ചെയ്യാനും, നിയമോപദേശം നൽകാനും പൂർണ്ണമായ നിയമപരമായ അധികാരവും യോഗ്യതയുമുണ്ട്.
ഒരാൾ നിങ്ങളോട് 'ഞാൻ ഹൈക്കോടതിയിലോ ജില്ലാ കോടതിയിലോ പ്രാക്ടീസ് ചെയ്യുന്ന വക്കീലാണെന്ന്' പറഞ്ഞാൽ, അതിനർത്ഥം അദ്ദേഹം ആ കോടതിയിലെ അംഗീകൃതനായ, കേസ് നടത്താൻ സർവ്വ അധികാരവുമുള്ള അഭിഭാഷകനാണ് എന്നാണ്. അല്ലാതെ പഠനകാലത്തെ Training ചെയ്യുന്ന ആളല്ല.
ഇനി ഈ തെറ്റിദ്ധാരണ ആർക്കും വേണ്ട. നിയമം കൃത്യമായി മനസ്സിലാക്കുക, യോഗ്യതയുള്ള അഭിഭാഷകരെ വിശ്വസിച്ച് കേസ് ഏൽപ്പിക്കുക.
Adv Ahammed Sha
No comments:
Post a Comment
Write your valuable comments here.