Bar Council of India Disclaimer

As per the rules of the Bar Council of India, advocates are restricted from soliciting work or advertising in any manner. By clicking "I Agree", you acknowledge and confirm the following:

1. The user wishes to gain more information about Adv. Ahammed Sha for their own information and use.

2. There has been no advertisement, personal communication, solicitation, invitation, or inducement of any sort whatsoever from Adv. Ahammed Sha or his office to solicit any work through this website.

3. Information provided on this website is made available to the user solely at their request for informational purposes only and should not be interpreted as legal advice or solicitation.

Consultation
☰
LEGAL ARTICLE

ചെക്ക് കേസിൽ വക്കീൽ നോട്ടീസ് ലഭിച്ചാൽ എന്തു ചെയ്യണം ?

— views
ചോദ്യം:
"ഞാൻ ഒരാൾക്ക് കൊടുത്ത ഒരു ചെക്ക് അയാൾ ബാങ്കിൽ നിക്ഷേപിച്ചപ്പോൾ എൻറെ  അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങിയെന്നും, 15 ദിവസത്തിനകം പണം നൽകിയില്ലെങ്കിൽ കേസ് കൊടുക്കുമെന്നും കാണിച്ച് ഒരു വക്കീൽ നോട്ടീസ് കിട്ടി. എനിക്ക് ഇപ്പോൾ പണം മുഴുവൻ നൽകാൻ സാധിക്കാത്ത സാഹചര്യമാണ്. ജയിലിൽ പോകേണ്ടി വരുമോ? എന്താണ്  ഞാൻ ചെയ്യേണ്ടത്?" 

മറുപടി:
​നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് (N.I. Act) പ്രകാരമാണ് നമ്മുടെ രാജ്യത്ത് ചെക്കുകളും അതോടനുബന്ധിച്ചുള്ള കേസുകളും നിയന്ത്രിക്കുന്നത്. മേപ്പടി നിയമവും വകുപ്പുകളും ഒക്കെ പറഞ്ഞു കൊണ്ട് ഒരു ഡിമാൻഡ് നോട്ടീസ് ലഭിക്കുമ്പോൾ പലരും ഭയന്ന് പാനിക് ആവാറുണ്ട് . ചിലർ നോട്ടീസ് തന്നെ വാങ്ങാൻ കൂട്ടാക്കാതെ ഇരിക്കും.

എന്നാൽ കൃത്യമായ സമയത്ത് ശരിയായ നിയമനടപടികൾ സ്വീകരിച്ചാൽ  ഒരുതരത്തിലും നിങ്ങളെ ഗുരുതരമായി ബാധിക്കാത്ത രീതിയിൽ ഈ കേസ് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. അല്ലായെങ്കിൽ വലിയ ബുദ്ധിമുട്ടിൽ ആയിരിക്കും അവസാനം ചെന്നെത്തുക.

​നോട്ടീസ് ലഭിച്ചാൽ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്:
​1. ദിവസങ്ങൾ കൃത്യമായി കണക്കാക്കുക: 

​ഈ നോട്ടീസ് നിങ്ങളുടെ കൈയിൽ കിട്ടുന്ന തീയതിക്ക് വളരെയധികം പ്രാധാന്യമുണ്ട്. നോട്ടീസ് കൈപ്പറ്റിയ തീയതി മുതൽ 15 ദിവസത്തിനകം മറുപടി നൽകുകയോ അല്ലെങ്കിൽ തുക അടച്ചു തീർക്കുകയോ ചെയ്യണം. ഈ 15 ദിവസത്തിനുശേഷവും പണമടക്കാതിരുന്നാൽ മാത്രമേ നിങ്ങൾക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ സാധിക്കുകയുള്ളൂ.  അതിനാൽ നോട്ടീസ് കെട്ടിയ തീയതി തെളിയിക്കാൻ നോട്ടീസ് വന്ന കവറും കവറിലെ പോസ്റ്റൽ സീലും സൂക്ഷിച്ചു വെക്കുക. പോസ്റ്റൽ രജിസ്റ്ററിൽ ഒപ്പിടുമ്പോൾ തീയതി കൃത്യമായി നോക്കുക.

​2.  മറുപടി അയക്കുക:
​നോട്ടീസ് കിട്ടി നിർദ്ദിഷ്ട ദിവസങ്ങൾക്കുള്ളിൽ ഒരു അഭിഭാഷകൻ മുഖേന കൃത്യമായ മറുപടി നോട്ടീസ് അയക്കുക.
​ചെക്ക് നൽകിയ സാഹചര്യം: സെക്യൂരിറ്റി ആയി നൽകിയതാണോ, വായ്പ തിരിച്ചടവാണോ,
​നോട്ടീസിലെ തുക തെറ്റാണെങ്കിൽ അത്,
​അല്ലെങ്കിൽ മുൻപ് ഭാഗികമായി പണം നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ, ഇനിയാ ചെക്ക് തന്നെ നൽകിയിട്ടില്ലെങ്കിൽ അക്കാര്യവും,
 മറുപടിയിൽ വ്യക്തമാക്കണം. കോടതിയിൽ കേസ് വരുമ്പോൾ നിങ്ങളുടെ പ്രധാന പ്രതിരോധം ഈ മറുപടി നോട്ടീസായിരിക്കും.

​3. തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക:
​ചെക്ക് മടങ്ങിയത് യാഥാർത്ഥ്യമാണെങ്കിൽ, കേസും കോടതി കയറ്റവും ഒഴിവാക്കാൻ പരാതിക്കാരനുമായി സംസാരിച്ച് ഒരു സാവകാശം ചോദിക്കുകയോ, ഗഡുക്കളായി പണം അടച്ചുതീർക്കാൻ ധാരണയിലെത്തുകയോ ചെയ്യാം. മറ്റൊരു ചെക്കും എഗ്രിമെൻ്റും നൽകി സമാധാനിപ്പിച്ച ചിലരൊക്കെ ഒരുപക്ഷേ ഒരു സാവകാശം തരാം. എപ്പോഴും അത് നടക്കണമെന്നില്ല.

​4. കേസ് വന്നാൽ ജാമ്യം ലഭിക്കുമോ?
നോട്ടീസ് ലഭിച്ച്​15 ദിവസത്തിനകം പണം നൽകുകയോ പ്രശ്നം പരിഹരിക്കുകയോ ചെയ്തില്ലെങ്കിൽ, പരാതിക്കാരന് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്യാം. അതായത് ഏത് ബാങ്കിലാണോ അയാൾ ചെക്ക് സമർപ്പിച്ചത് ആ ബാങ്കിൻറെ അധികാരപരിധിയുള്ള മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്യുക. അതായത് നിങ്ങൾ കൊണ്ടോട്ടി സ്വദേശിയും പരാതിക്കാരൻ കൊല്ലം സ്വദേശിയും ആണെങ്കിൽ അയാൾക്ക് കൊല്ലത്ത് ആയിരിക്കും ബാങ്ക് അക്കൗണ്ട് ഉണ്ടാവുക.

അങ്ങനെയെങ്കിൽ അയാൾ കേസ് ഫയൽ ചെയ്യുന്നത് കൊല്ലത്ത് ആയിരിക്കും. ആ സാഹചര്യത്തിൽ കേസ് കാര്യങ്ങൾക്ക് താങ്കൾ കൊല്ലത്ത് പോകേണ്ട ആവശ്യം വരും. സെക്ഷൻ 138 പ്രകാരമുള്ള കേസ്  ജാമ്യം ലഭിക്കാവുന്ന ഒരു കുറ്റമാണ്.  കോടതിയിൽ നിന്നും സമ്മൻസ് വരുമ്പോൾ അഭിഭാഷകൻ മുഖേന ഹാജരായി ജാമ്യമെടുക്കാൻ സാധിക്കും. ജാമ്യം എടുക്കാതിരുന്നാൽ ജയിലിൽ പോകേണ്ടതായും വരും.

ഇനി സാധാരണക്കാർ മറ്റുള്ളവർക്ക് ഉപദേശിക്കുന്ന പ്രധാനപ്പെട്ട ഒരു അപകടമുണ്ട്.  വക്കീൽ നോട്ടീസ് ലഭിക്കുമ്പോൾ അത് കൈപ്പറ്റാതിരിക്കുക എന്നുള്ളത്. ​അതൊരു വലിയ മണ്ടത്തരവും അപകടവും ആണ്. അങ്ങനെ ചെയ്യുന്നതുകൊണ്ട് ദോഷമല്ലാതെ ഒരു ഗുണവുമില്ല. നോട്ടീസ് ബോധപൂർവ്വം കൈപ്പറ്റാതെ തിരിച്ചയക്കുന്നത് നിയമം കാണുന്നത് നിങ്ങൾ അത് കൈപ്പറ്റി എന്നതാണ്. 

നിയമം നിങ്ങൾ അത് കൈപ്പറ്റി എന്ന് കണക്കാക്കുകയും നിങ്ങൾക്ക് അതിനകത്തുള്ളത് എന്താണെന്ന് മനസ്സിലാവാതിരിക്കുകയും ചെയ്യുന്നത് നിങ്ങൾക്ക് തന്നെയാണ് കോടതിയിൽ ദോഷം ചെയ്യുക. അതിനാൽ വക്കീൽ നോട്ടീസുകൾ വാങ്ങി പരിശോധിക്കുക. നിയമമറിയുന്നവരെ കാണിച്ച് വേണ്ട നടപടികൾ ചെയ്യുക.

മറ്റൊരു കാര്യം അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മാത്രമേ നിയമനടപടികൾ വരൂ എന്ന തെറ്റിദ്ധാരണയാണ്. 

ചില സാഹചര്യങ്ങളിൽ അക്കൗണ്ടിൽ പണമില്ലാത്തത് കൊണ്ട് മാത്രമല്ല, ഒപ്പ് മാറിക്കിടക്കുന്നത് കൊണ്ടോ, അക്കൗണ്ട് ക്ലോസ് ചെയ്തത് കൊണ്ടോ ഇനി അക്കൗണ്ട് ബ്ലോക്ക് ആയാൽ തന്നെയും ചെക്ക് മടങ്ങിയാൽ 138 പ്രകാരം കേസ് എടുക്കാം. അതിനെല്ലാം നിയമം ചില നിബന്ധനകളും കാര്യങ്ങളും പറയുന്നുണ്ട് എന്ന് മാത്രം.


​- Adv Ahammed Sha

District Court Manjeri | Kerala Highcourt 
Share this article Help someone find useful legal information.
CONTINUE READING

Related Articles

Loading related articles...
FROM THE LEGAL DESK

More Legal Articles

View All →
Loading articles...

No comments:

Post a Comment

Write your valuable comments here.