Bar Council of India Disclaimer

As per the rules of the Bar Council of India, advocates are restricted from soliciting work or advertising in any manner. By clicking "I Agree", you acknowledge and confirm the following:

1. The user wishes to gain more information about Adv. Ahammed Sha for their own information and use.

2. There has been no advertisement, personal communication, solicitation, invitation, or inducement of any sort whatsoever from Adv. Ahammed Sha or his office to solicit any work through this website.

3. Information provided on this website is made available to the user solely at their request for informational purposes only and should not be interpreted as legal advice or solicitation.

Consultation
☰
LEGAL ARTICLE

പോക്സോ (POCSO) കേസുകൾ: മാതാപിതാക്കളും സമൂഹവും അറിഞ്ഞിരിക്കേണ്ട അതിപ്രധാന നിയമവശങ്ങൾ :

— views

ഇന്നത്തെ സമൂഹത്തിൽ നാം ഏറ്റവും കൂടുതൽ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട ഒന്നാണ് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും അതുമായി ബന്ധപ്പെട്ട നിയമങ്ങളും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും ശക്തമായ നിയമമാണ് പോക്സോ നിയമം (Protection of Children from Sexual Offences Act - POCSO Act). എന്നാൽ ഈ നിയമത്തെക്കുറിച്ചോ അതിന്റെ ഗൗരവത്തെക്കുറിച്ചോ ഉള്ള അറിവില്ലായ്മ പലപ്പോഴും കുട്ടികളെയും കുടുംബങ്ങളെയും വലിയ പ്രതിസന്ധിയിലാക്കാറുണ്ട്.



പോക്സോ കേസുകളുമായി ബന്ധപ്പെട്ട് മാതാപിതാക്കളും പൊതുജനങ്ങളും അറിഞ്ഞിരിക്കേണ്ട ചില നിർണ്ണായക നിയമവശങ്ങൾ താഴെ പറയുന്നവയാണ്:

1. പരാതി നൽകാൻ ആർക്കും സാധിക്കും :

പോക്സോ നിയമപ്രകാരം ഒരു കുട്ടിക്ക് നേരെ അതിക്രമം നടന്നിട്ടുണ്ടെങ്കിൽ, ഇരയായ കുട്ടിയോ മാതാപിതാക്കളോ മാത്രം പരാതിപ്പെടണം എന്നില്ല. വിവരം അറിയുന്ന ഏത് വ്യക്തിക്കും, എന്തിന് കുട്ടിയുടെ പേര് വെളിപ്പെടുത്താതെ പോലും പോലീസിലോ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലോ (CWC) വിവരം അറിയിക്കാം. വിവരം അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാതിരിക്കുന്നത് പോലും നിയമപ്രകാരം കുറ്റകരമാണ്.

2. കുട്ടിയുടെ മൊഴിയാണ് പ്രധാനം :

പോക്സോ കേസുകളിൽ കോടതിയിൽ കുട്ടിയുടെ മൊഴിക്കും മാനസികാവസ്ഥയ്ക്കും ആണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. കുട്ടിയെ ഭയപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കുട്ടി നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ തന്നെ നിയമനടപടികൾ അതിവേഗം ആരംഭിക്കും.

3. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും കുട്ടികളുടെ വിവരങ്ങൾ രഹസ്യമായിരിക്കണം:

പോക്സോ കേസുകളിൽ ഇരയായ കുട്ടിയുടെ പേരോ, ഫോട്ടോയോ, സ്കൂളോ, തിരിച്ചറിയാൻതക്ക മറ്റ് വിവരങ്ങളോ യാതൊരു കാരണവശാലും മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ. പങ്കുവെക്കാൻ പാടില്ല. ഇത് കുട്ടിയുടെ സ്വകാര്യതയെ ബാധിക്കുന്നതും നിയമപ്രകാരം വലിയ ശിക്ഷ ലഭിക്കാവുന്നതുമായ കുറ്റമാണ്. പ്രതിയുടെ വിവരങ്ങൾ പുറത്തുവിട്ടാൽ കുട്ടിയുടെ വിവരവും പുറത്തറിയുമെങ്കിൽ ആ പ്രതിയുടെ വിവരങ്ങൾ പുറത്തുവിടുന്നതുപോലും കുറ്റമാണ്. 

4. ജാമ്യം ലഭിക്കുന്നത് എളുപ്പമല്ല:

പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ അതിഗൗരവമുള്ളവയാണ് (Non-bailable offences). ഇത്തരം കേസുകളിൽ പ്രതികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുക വളരെ ബുദ്ധിമുട്ടാണ്. കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് കഠിനമായ തടവുശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.

ഈ പോസ്റ്റ് വായിക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരെ, നിങ്ങളുടെ ശരീരത്തിൽ മറ്റുള്ളവർ മോശമായ രീതിയിൽ തൊടാൻ ശ്രമിക്കുകയോ, നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിൽ പെരുമാറുകയോ ചെയ്താൽ, അത് നിങ്ങളിൽ ഒതുക്കിവെക്കരുത്. പേടിക്കാതെ ഉടൻതന്നെ നിങ്ങളുടെ മാതാപിതാക്കളെയോ അധ്യാപകരെയോ വിശ്വസ്തരായ മുതിർന്നവരെയോ ആ വിവരം അറിയിക്കണം. നിങ്ങളെ സംരക്ഷിക്കാൻ നിയമവും ഞങ്ങളുമൊക്കെയുണ്ട്.

മാതാപിതാക്കളോടാണ് , ദയവായി നിങ്ങളുടെ മക്കളോട് തുറന്നു സംസാരിക്കുക. നല്ല സ്പർശനവും (Good touch) മോശമായ സ്പർശനവും (Bad touch) എന്താണെന്ന് അവരെ ചെറുപ്പത്തിലേ മനസ്സിലാക്കി കൊടുക്കുക. കുറ്റപ്പെടുത്താതിരിക്കുക, മാതാപിതാക്കളായ നമ്മൾ അവരുടെ സുഹൃത്തുക്കളായി മാറുമ്പോൾ, പുറത്തുനിന്നുള്ള ഏത് അപായത്തിലും അവർ ആദ്യം ഓടിയെത്തുന്നത് നമ്മുടെ അടുത്തായിരിക്കും. 

കുട്ടികളുടെ സുരക്ഷിതത്വവും അവകാശങ്ങളും സംരക്ഷിക്കുന്നതിൽ സമൂഹം ഒട്ടേറെ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇത്തരം നിയമങ്ങളെക്കുറിച്ച് ശരിയായ അവബോധം ഉണ്ടാകുന്നത് അത്തരം അതിക്രമങ്ങളെ പ്രതിരോധിക്കാനും കുട്ടികൾക്ക് സുരക്ഷിതമായ ഒരു സാഹചര്യം ഒരുക്കാനും നമ്മെ സഹായിക്കും.


Adv. Ahammed Sha
District Court Manjeri | Kerala High Court


Share this article Help someone find useful legal information.
CONTINUE READING

Related Articles

Loading related articles...
FROM THE LEGAL DESK

More Legal Articles

View All →
Loading articles...

No comments:

Post a Comment

Write your valuable comments here.