Bar Council of India Disclaimer

As per the rules of the Bar Council of India, advocates are restricted from soliciting work or advertising in any manner. By clicking "I Agree", you acknowledge and confirm the following:

1. The user wishes to gain more information about Adv. Ahammed Sha for their own information and use.

2. There has been no advertisement, personal communication, solicitation, invitation, or inducement of any sort whatsoever from Adv. Ahammed Sha or his office to solicit any work through this website.

3. Information provided on this website is made available to the user solely at their request for informational purposes only and should not be interpreted as legal advice or solicitation.

Consultation
☰
LEGAL ARTICLE

"എനിക്ക് കർണാടകയിൽ രണ്ടാമതൊരു ഭാര്യയും കുട്ടിയുമുണ്ട് ” എന്ന് നാട്ടിൽ പ്രചരണം നടത്തുന്ന അയൽവാസി.

— views



ചോദ്യം:

"എന്റെ അയൽവാസി എനിക്കെതിരെ ഇല്ലാത്ത കാര്യങ്ങൾ നാട്ടിൽ പ്രചരിപ്പിക്കുകയാണ്. എനിക്ക് കർണാടകയിൽ രണ്ടാമതൊരു ഭാര്യയും മക്കളുമുണ്ടെന്നാണ് അയാൾ പ്രചരിപ്പിക്കുന്നത്. ഇത് എനിക്ക് വലിയ രീതിയിലുള്ള മാനഹാനിയും കുടുംബത്തിൽ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. എനിക്ക് ഇതിനെതിരെ എന്തൊക്കെ നിയമനടപടികൾ സ്വീകരിക്കാൻ സാധിക്കും?"

മറുപടി:

ഇങ്ങനെ കുറെ ആളുകളുണ്ട്. അയൽപക്ക തർക്കങ്ങളിലോ വ്യക്തിപരമായ ശത്രുതയിലോ ഉണ്ടാകുന്ന നിസ്സാരമായ മാനസികവ്യതിയാനങ്ങൾ കാരണം അപവാദ പ്രചരണങ്ങൾ നടത്തി സമൂഹത്തിൽ ഒരാളുടെ മാന്യതയും അന്തസ്സും തകക്കാൻ ശ്രമിക്കുന്നവർ. ഗുരുതരമായ വിഷയമാണത്. ഒരുപാട് കുടുംബങ്ങളെ തകർക്കുന്ന കുറ്റകൃത്യം. ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന മാന്യമായി ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണിത്.

ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നാൽ സ്വീകരിക്കാവുന്ന നിയമപരമായ വഴികൾ താഴെ പറയുന്നവയാണ്:

1. വക്കീൽ നോട്ടീസ് അയക്കുക:

ആദ്യം തന്നെ ഒരു അഭിഭാഷകൻ മുഖേന അയൽവാസിക്ക് ഒരു അടിയന്തിര ലീഗൽ നോട്ടീസ് അയക്കുക. അതിനു ഒരുപാട് ലക്ഷ്യങ്ങളുണ്ട്, 

- ഇത്തരം വ്യാജ പ്രചരണങ്ങൾ ഉടനടി അവസാനിപ്പിക്കാനും,

- സമൂഹത്തിൽ വരുത്തിവെച്ച അപമാനത്തിന് പരസ്യമായി മാപ്പ് പറയാനും

- ഉണ്ടായ മാനഹാനിക്ക് നഷ്ടപരിഹാരം നൽകാനും നോട്ടീസിൽ ആവശ്യപ്പെടാം.

പലപ്പോഴും ഇത്തരത്തിൽ ഒരു ലീഗൽ നോട്ടീസ് ലഭിക്കുന്നതോടെ തന്നെ കുരസിച്ചെങ്കിലും ബോധമുള്ളവർ മേല്പറഞ്ഞ തരത്തിലുള്ള പ്രചരണങ്ങളിൽ നിന്നും പിൻവാങ്ങാറുണ്ട്. കാരണം, ഇതോടെ നിർത്തിയില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്ന് അവർക്ക് ബോധ്യപ്പെടും.

2. ക്രിമിനൽ മാനനഷ്ട കേസ്:

ചിലർക്ക് വക്കീൽ നോട്ടീസും മുന്നറിയിപ്പുമൊന്നും ഒരു വിഷമാവില്ല, അവർ തുടർന്നുകൊണ്ട് ഇരിക്കും, അത്തരത്തിൽ നോട്ടീസ് അയച്ചിട്ടും തെറ്റ് തിരുത്താനോ അപവാദ പ്രചരണം അവസാനിപ്പിക്കാനോ അയാൾ തയ്യാറല്ലെങ്കിൽ, അത്തരക്കാർക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS), 2023 ലെ വകുപ്പ് 356 പ്രകാരം മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്യാം.

വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സമൂഹത്തിൽ നിങ്ങളെ മോശക്കാരനാക്കാൻ ശ്രമിച്ചു എന്ന് തെളിയിക്കപ്പെട്ടാൽ, പ്രതിക്ക് രണ്ട് വർഷം വരെ തടവുശിക്ഷയോ പിഴയോ അല്ലെങ്കിൽ രണ്ടുമോ ലഭിക്കാം, കൂടാതെ സാമൂഹ്യ സേവനം കൂടെ ചെയ്യാൻ കോടതി ഉത്തരവിടാം.

3. സിവിൽ മാനനഷ്ട കേസ് : 

വ്യക്തിഹത്യ കാരണം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്കും അന്തസ്സിനുണ്ടായ ക്ഷതത്തിനും പരിഹാരമായി വലിയൊരു തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് സിവിൽ കോടതിയെ സമീപിക്കാവുന്നതുമാണ്. കോടതി നഷ്ടപരിഹാരം ഉത്തരവിട്ടാൽ അത് നല്കാതിരിക്കാനാവില്ല, നൽകിയില്ലെങ്കിൽ പ്രതിയുടെ വസ്തു അറ്റാച്ച് ചെയ്യുവാനും പ്രതിയെ തടവിൽ പാർപ്പിക്കാനും വരെ നിയമം അനുവദിക്കുന്നുണ്ട്.

ഇത് കൂടാതെ ഈ വ്യാജ വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പുകൾ, ഫേസ്ബുക്ക്, അല്ലെങ്കിൽ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിപ്പിച്ചിട്ടുണ്ടെങ്കിൽ, അത് കൂടുതൽ ഗുരുതരമായ കുറ്റകൃത്യമാണ്. ഇതിനെതിരെ നാഷണൽ സൈബർ ക്രൈം പോർട്ടലിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബർ പോലീസ് സ്റ്റേഷനിലോ പരാതി നൽകാം. വ്യാജ പ്രചാരണം നീക്കം ചെയ്യാനും അത് ചെയ്തവരുടെ സാമൂഹിക പ്ലാറ്റുഫോമുകൾ വിലക്കാനുമെല്ലാം സാധിക്കും.

പറയുന്ന വാർത്ത സത്യമാണെങ്കിലോ? 

നമ്മളെക്കുറിച്ചു പ്രചരിപ്പിക്കുന്ന കാര്യം സത്യമാണെങ്കിൽ അത് മാനനഷ്ട കേസിന്റെ പരിധിയിൽ വരില്ല എന്ന് പറയാം. അതായത് ഇവിടെ കർണാടകയിൽ മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടെന്ന് പ്രചരിപ്പിച്ചതാണല്ലോ വിഷയം, അത് സത്യമാണെങ്കിൽ അത് പ്രചരിപ്പിച്ചാലും അതിനെതിരെ മാന നഷ്ടമെന്ന രീതിയിൽ നിയമ നടപടി സ്വീകരിക്കാനാവില്ല. 

ഇനി ഇത്തരമൊരു വ്യാജ ആരോപണം ഉന്നയിച്ച് അവർ നിങ്ങൾക്കെതിരെ കോടതിയിലോ പോലീസിലോ ഒരു കേസ് കൊടുത്താൽ എന്ത് ചെയ്യണം? അതായത് ഇല്ലാത്ത രണ്ടാം വിവാഹത്തിന്റെ പേരിൽ വ്യാജ പരാതി നൽകിയാൽ അതിനെ നിയമപരമായി എങ്ങനെ നേരിടാം, വ്യാജ കേസിനെതിരെ തിരികെ കേസ് കൊടുക്കാൻ സാധിക്കുമോ ?


Adv Ahammed Sha

Advocate practicing in District Court Manjeri | Kerala Highcourt
Share this article Help someone find useful legal information.
CONTINUE READING

Related Articles

Loading related articles...
FROM THE LEGAL DESK

More Legal Articles

View All →
Loading articles...

No comments:

Post a Comment

Write your valuable comments here.