Bar Council of India Disclaimer

As per the rules of the Bar Council of India, advocates are restricted from soliciting work or advertising in any manner. By clicking "I Agree", you acknowledge and confirm the following:

1. The user wishes to gain more information about Adv. Ahammed Sha for their own information and use.

2. There has been no advertisement, personal communication, solicitation, invitation, or inducement of any sort whatsoever from Adv. Ahammed Sha or his office to solicit any work through this website.

3. Information provided on this website is made available to the user solely at their request for informational purposes only and should not be interpreted as legal advice or solicitation.

Consultation
☰
LEGAL ARTICLE

ആറടി മണ്ണിൽ സമാധാനത്തോടെ കിടക്കാൻ അറുപതാം വയസ്സിലൊരു വിവാഹം.

— views

ചോദ്യം:

"ഞാൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുടുംബത്തിൽ നിന്നാണ് വിവാഹം കഴിച്ചത്. ആ കാരണത്താൽ എന്റെ സ്വന്തം കുടുംബത്തിലുള്ളവർ ഞങ്ങളോട് പലവിധ  ദ്രോഹങ്ങളും ചെയ്തിട്ടുണ്ട്. ഞങ്ങൾക്ക് ഒരു മകൾ മാത്രമാണുള്ളത്, ആൺമക്കളില്ല. ഇസ്‌ലാമിക നിയമപ്രകാരം നിക്കഹ് കഴിഞ്ഞവരാണ് ഞങ്ങൾ. എന്റെ മരണശേഷം എന്റെ സ്വത്തുവകകൾ ഞങ്ങളെ ദ്രോഹിച്ചവർക്ക് ആർക്കും കിട്ടരുത്. ഇസ്ലാമിക നിയമപ്രകാരം അങ്ങനെ സാധിക്കുമോ ?





മറുപടി:

ആൺമക്കളില്ലാത്ത ഒരു വ്യക്തി തന്റെ മരണശേഷം സ്വത്ത് മകൾക്ക് മാത്രമായി ലഭിക്കണമെന്നും, ദ്രോഹിച്ച ബന്ധുക്കളുടെ കൈകളിൽ എത്തിച്ചേരരുത് എന്നും ആഗ്രഹിക്കുമ്പോൾ മുസ്ലിം വ്യക്തിനിയമപ്രകാരമുള്ള പല വെല്ലുവിളികളെയും തരണം ചെയ്യേണ്ടതായി വരും. അത് കഠിനമാണ്, പ്രയാസമാണ്.


1. എന്താണ് മുസ്ലിം ശരീഅത്ത് പ്രകാരമുള്ള യഥാർത്ഥ പ്രശ്നം?

മുസ്ലിം നിയമ പ്രകാരം, ഒരാൾക്ക് ആൺമക്കളില്ലാതെ ഒരു മകൾ മാത്രമാണ് ഉള്ളതെങ്കിൽ, അയാളുടെ മരണശേഷം സ്വത്തിന്റെ പകുതി ഭാഗം (1/2 share) മാത്രമേ മകൾക്ക് നേരിട്ട് അവകാശമുള്ളൂ. ബാക്കി സ്വത്ത് സഹോദരങ്ങൾ ഉൾപ്പെടെയുള്ള മറ്റ് നിയമപരമായ അവകാശികൾക്ക് വീതിക്കപ്പെടും. ഈ നിയമപരമായ പഴുത് നിലനിൽക്കുന്നതുകൊണ്ട് തന്നെ ബന്ധുക്കൾ സ്വത്തിന് അവകാശവാദം ഉന്നയിക്കാൻ സാധ്യതയുണ്ട്. പക്ഷെ അതിനുള്ള പരിഹാരം നിയമത്തിൽ തന്നെയുണ്ട്.


2. ഈ പ്രതിസന്ധി മറികടക്കാൻ ചെയ്യാവുന്ന പ്രധാന വഴികൾ:


മാർഗ്ഗം 1: 

ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വത്ത് കൈമാറ്റം ചെയ്യാം 

മുസ്ലിം നിയമപ്രകാരം ഒരാൾക്ക് താൻ ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ സ്വത്തുക്കൾ സ്വന്തം ഇഷ്‌ടപ്രകാരം മകൾക്ക് ദാനമായി നൽകാൻ പൂർണ്ണ അവകാശമുണ്ട്. ആധാരം എഴുതി രജിസ്റ്റർ ചെയ്ത് നൽകി, സ്വത്തിന്റെ കൈവശാവകാശം ആ സമയത്ത് തന്നെ മകൾക്ക് കൈമാറിയാൽ പിന്നീട് ആ സ്വത്തിന് മേൽ മറ്റ് അവകാശികൾക്ക് യാതൊരു അവകാശവും ഉന്നയിക്കാൻ കഴിയില്ല. മരണശേഷമുള്ള തർക്കങ്ങൾ ഒഴിവാക്കാൻ ഏറ്റവും മികച്ച വഴിയാണിത്. പക്ഷെ അതിനു ചിലവുണ്ട്, പിന്നീട് ഏതെങ്കിലും കാരണത്താൽ തിരിച്ചെടുക്കണമെന്ന് തോന്നിയാൽ കടമ്പകളേറെയാണ്, ചിലപ്പോൾ സാധിച്ചില്ലെന്നും വരാം.


മാർഗ്ഗം 2: വിൽപത്രം.

മരണ ശേഷം മാത്രമേ അവകാശവും കൈവശവും മാറാവൂ എന്ന് നിർബന്ധമുണ്ടെങ്കിൽ ഏറ്റവും നല്ല മാർഗം വിൽപത്രമാണ് . എന്നാൽ അതിനു മറ്റൊരു വില്ലൻ വിലങ്ങായുണ്ട്. മുസ്ലിം നിയമപ്രകാരം ഒരാൾക്ക് തന്റെ സ്വത്തിന്റെ മൂന്നിലൊന്ന് ഭാഗം (1/3) മാത്രമേ വിൽപത്രം/വസിയ്യത്ത് എഴുതി നൽകാൻ അനുവാദമുള്ളൂ. അതിനാൽ മുഴുവൻ സ്വത്തും വിൽപത്രം വഴി മകൾക്ക് നൽകുക എന്നത് ശരീഅത്ത് പ്രകാരം മുഴുവനായി നടപ്പിലാകില്ല. അങ്ങനെ ചെയ്താൽ മറ്റു അവകാശികൾക്ക് കോടതിയിൽ പോകാം, ആ വില്പത്രത്തിന്റെ സാധുത മുഴുവനായി തന്നെ ചോദ്യം ചെയ്യപ്പെടാം.



മാർഗ്ഗം 3: 

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുക:

നിക്കഹ് പ്രകാരം നേരത്തെ വിവാഹിതരായവരാണെങ്കിലും  പിന്നീട് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഒരിക്കൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്താൽ, അനന്തരാവകാശ കാര്യങ്ങളിൽ മുസ്ലിം വ്യക്തിനിയമത്തിന് പകരം Indian Succession Act, 1925 ബാധകമായി മാറും. ഇത് വഴി ആൺമക്കളില്ലെങ്കിലും മരണശേഷം സ്വത്തിന്റെ മുഴുവൻ ഭാഗവും ഭാര്യക്കും മകൾക്കും മാത്രമായി ലഭിക്കുകയും, മറ്റ് ബന്ധുക്കളുടെ അവകാശവാദങ്ങൾ പൂർണ്ണമായി തടയപ്പെടുകയും ചെയ്യും.


രാജ്യത്തെ നിയമമാണെങ്കിലും മത നിയമങ്ങളാണെങ്കിലും നീതി നടപ്പിലാവുകയാണ് പ്രധാനം.


Adv Ahammed Sha

District court Manjeri | Kerala Highcourt


#MuslimPersonalLaw #SpecialMarriageAct #GiftDeed #PropertyRights #InheritanceProtection


Share this article Help someone find useful legal information.
CONTINUE READING

Related Articles

Loading related articles...
FROM THE LEGAL DESK

More Legal Articles

View All →
Loading articles...

No comments:

Post a Comment

Write your valuable comments here.