Bar Council of India Disclaimer

As per the rules of the Bar Council of India, advocates are restricted from soliciting work or advertising in any manner. By clicking "I Agree", you acknowledge and confirm the following:

1. The user wishes to gain more information about Adv. Ahammed Sha for their own information and use.

2. There has been no advertisement, personal communication, solicitation, invitation, or inducement of any sort whatsoever from Adv. Ahammed Sha or his office to solicit any work through this website.

3. Information provided on this website is made available to the user solely at their request for informational purposes only and should not be interpreted as legal advice or solicitation.

Consultation
☰
LEGAL ARTICLE

അഭിമാനമില്ലാത്ത അഭിപ്രായ സ്വാതന്ത്ര്യം :

— views
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സമൂഹമാധ്യമങ്ങളിൽ ആരെയും എളുപ്പത്തിൽ അപകീർത്തിപ്പെടുത്താനും വ്യാജപ്രചാരണങ്ങൾ നടത്താനും വലിയ തോതിലുള്ള പ്രവണതകൾ കാണാറുണ്ട്. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയോ, വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയോ, റീൽസുകളിലൂടെയോ വ്യക്തികളുടെ പ്രതിച്ഛായ തകർക്കുന്ന രീതിയിൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർ അറിയുക; ഇത് വെറുമൊരു 'അഭിപ്രായ സ്വാതന്ത്ര്യമല്ല', കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുന്ന ഗുരുതരമായ കുറ്റമാണ് .

Whatsapp group chat indicating defamation

അപകീർത്തിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് നാം അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ:

1. എന്താണ് അപകീർത്തി (What is Defamation)?

തെറ്റായ വിവരങ്ങളോ വ്യാജ ആരോപണങ്ങളോ പ്രചരിപ്പിച്ച് ഒരു വ്യക്തിയുടെ സമൂഹത്തിലെ സൽപ്പേരിനും (Reputation) അഭിമാനത്തിനും കളങ്കം വരുത്തുന്നതിനെയാണ് നിയമപരമായി അപകീർത്തി എന്ന് പറയുന്നത്. അത് പല നിലക്കും രീതിയിലും തരത്തിലുമാകാം. എന്നാൽ ഏതൊക്കെ തരത്തിലായാലും ഇത് സിവിൽ നിയമപ്രകാരവും ക്രിമിനൽ നിയമപ്രകാരവും കുറ്റകരമാണ്.

2. സിവിലും ക്രിമിനലുമായ നടപടികൾ:

ക്രിമിനൽ അപകീർത്തി (Criminal Defamation):

ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 356 പ്രകാരം ഒരാളുടെ മാനനഷ്ടം വരുത്തുന്ന രീതിയിൽ വ്യാജപ്രചാരണം നടത്തുന്നത് ക്രിമിനൽ കുറ്റമാണ്. കുറ്റം തെളിഞ്ഞാൽ തടവുശിക്ഷയോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.

സിവിൽ അപകീർത്തി (Civil Defamation):

അപകീർത്തിപ്പെടുത്തൽ മൂലം വ്യക്തിക്ക് സാമൂഹികമായോ സാമ്പത്തികമായോ ഉണ്ടായ നഷ്ടത്തിന് പരിഹാരമായി സിവിൽ കോടതി വഴി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യാവുന്നതാണ്. അങ്ങെനയാകുമ്പോൾ എതിർകക്ഷിക്ക് വല്ല വസ്തുവും ഉണ്ടെങ്കിൽ അത് ജപ്തി ചെയ്തു വിൽക്കുവാനും അതുവഴി നമുക്കുള്ള നഷ്ടപരിഹാരം വസൂലാക്കാനും വരെ നിയമമുണ്ട്.

3. സോഷ്യൽ മീഡിയയും ഷെയർ ചെയ്യപ്പെടുന്ന പോസ്റ്റുകളും:

വ്യാജ വാർത്തകൾ സ്വന്തമായി നിർമ്മിക്കുന്നവർ മാത്രമല്ല, മറ്റൊരാൾ പോസ്റ്റ് ചെയ്ത അപകീർത്തികരമായ കാര്യങ്ങൾ അതിന്റെ സത്യസ്ഥിതി അറിയാതെ സ്വന്തം പ്രൊഫൈലിലൂടെ 'ഷെയർ' ചെയ്യുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യുന്നവരും നിയമപ്രകാരം തുല്യ കുറ്റക്കാരാണ്. വാട്സാപ്പ് ഗ്രൂപ്പുകളിൽ വരുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ ഗ്രൂപ്പ് അഡ്മിൻമാർ പോലും ജാഗ്രത പാലിക്കേണ്ടതുണ്ട്. എം എ യൂസഫലിക്കെതിരെയുള്ള അപകീർത്തി വാർത്ത ഞങ്ങളുടേതല്ല, ഞങ്ങളുടെ വാർത്ത ഇങ്ങനല്ല, ക്രൈം നന്ദകുമാർ നൽകിയ വാർത്ത ഷെയർ ചെയ്യുക മാത്രമാണ് ഞങ്ങൾ ചെയ്തത് എന്നൊക്കെ പലയാവർത്തി പറഞ്ഞാലും ഷാജൻ സ്കറിയയും മറുനാടൻ മലയാളിയുമൊന്നും നിയമത്തിന്റെ മുന്നിൽ രക്ഷപ്പെടില്ലെന്ന് പറയുന്നത് അതുകൊണ്ടാണ്.

4. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അതിരുകൾ:

വേറെ ചിലരുണ്ട്, "ഞങ്ങൾ അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കുകയാണ്" എന്ന് പറഞ്ഞ് ആരുടെയും വ്യക്തിജീവിതത്തിലേക്കോ അന്തസ്സിലേക്കോ അതിക്രമിച്ചു കയറാൻ ഇന്ത്യൻ ഭരണഘടന ആർക്കും സ്വാതന്ത്ര്യം നൽകുന്നില്ല. മറ്റുള്ളവരുടെ മൗലികാവകാശങ്ങളെയും അന്തസ്സിനെയും ഹനിക്കാതിരിക്കാനുള്ള ബാധ്യത ഓരോ പൗരനുമുണ്ട്. അതിനും മേലെയൊന്നുമല്ല വാർത്താ സ്വാതന്ത്ര്യവും മറ്റും.

സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റ് ഷെയർ ചെയ്യുന്നതിനോ കമന്റ് ചെയ്യുന്നതിനോ മുമ്പ് അത് എത്രത്തോളം യാഥാർത്ഥ്യമാണെന്ന് ചിന്തിക്കുക. ഒരു നിമിഷത്തെ ആവേശത്തിന് നൽകേണ്ടിവരുന്നത് നിങ്ങളുടെ വലിയ വിലപ്പെട്ട സമയവും സമ്പത്തുമായിരിക്കും.

ഇതുപോലെയുള്ള നിയമപരമായ സംശയങ്ങളോ ചർച്ചകളോ ഉണ്ടെങ്കിൽ കമന്റിൽ ചോദിക്കാവുന്നതാണ്.

Adv Ahammed Sha
District Court Manjeri | Kerala High Court
Share this article Help someone find useful legal information.
CONTINUE READING

Related Articles

Loading related articles...
FROM THE LEGAL DESK

More Legal Articles

View All →
Loading articles...

No comments:

Post a Comment

Write your valuable comments here.