Bar Council of India Disclaimer

As per the rules of the Bar Council of India, advocates are restricted from soliciting work or advertising in any manner. By clicking "I Agree", you acknowledge and confirm the following:

1. The user wishes to gain more information about Adv. Ahammed Sha for their own information and use.

2. There has been no advertisement, personal communication, solicitation, invitation, or inducement of any sort whatsoever from Adv. Ahammed Sha or his office to solicit any work through this website.

3. Information provided on this website is made available to the user solely at their request for informational purposes only and should not be interpreted as legal advice or solicitation.

Consultation
☰
LEGAL ARTICLE

എന്താണ് റിമാൻഡ്? പ്രതികളെ ജയിലിലേക്ക് അയക്കുമ്പോൾ നാം അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ

— views

ഒരു ക്രമിനൽ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത് കഴിഞ്ഞാൽ അവരെ കോടതിയിൽ ഹാജരാക്കുകയും, തുടർന്ന് കോടതി അവരെ 'റിമാൻഡ്' (Remand) ചെയ്ത് ജയിലിലേക്ക് അയക്കുകയും ചെയ്തു എന്ന വാർത്തകൾ നാം മാധ്യമങ്ങളിൽ പതിവായി കാണാറുണ്ട്. എന്നാൽ എന്താണ് യഥാർത്ഥത്തിൽ 'റിമാൻഡ്'?



1. എന്താണ് റിമാൻഡ്? 


ഒരു കുറ്റകൃത്യത്തിൽ ആരോപണം നേരിടുന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്താൽ, 24 മണിക്കൂറിനുള്ളിൽ നിർബന്ധമായും മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കണം. ആ 24 മണിക്കൂറിനുള്ളിൽ പോലീസിന് പ്രതിയെ ചോദ്യം ചെയ്യാം, തെളിവെടുക്കാം, കേസ് അന്വേഷിക്കാം എല്ലാം ചെയ്യാം. പക്ഷെ 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിനു മുന്നിൽ എത്തിയിരിക്കണം. അത് നിര്ബന്ധമാണ്. 


എന്നാൽ ഈ പറഞ്ഞ 24 മണിക്കൂറിനുള്ളിൽ കേസിന്റെ അന്വേഷണം പൂർത്തിയാകാത്ത സാഹചര്യം ആയിരിക്കും മിക്കതും, അല്ലെങ്കിൽ ആ  പ്രതിക്ക് ജാമ്യം അനുവദിക്കാൻ തക്ക സാഹചര്യമില്ലാത്ത അവസ്ഥയും ആവാം, അങ്ങനെയുള്ള അവസ്ഥയിൽ പ്രതിയെ വിട്ടയക്കാൻ പറ്റില്ലല്ലോ, പുറത്തു വിട്ടാൽ ചിലപ്പോൾ ആള് മുങ്ങും, അല്ലെങ്കിൽ കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തും, അല്ലെങ്കിൽ ക്യാഷ് ഇറക്കി അനുകൂലമായി പറയിപ്പിക്കും, അതുമല്ലെങ്കിൽ തെളിവുകൾ നശിപ്പിക്കും, അപ്പോൾ അയാളെ തടവിൽ പാർപ്പിക്കുകയല്ലാതെ വേറെ മാർഗമില്ല.  അങ്ങനെയുള്ള  പ്രതിയെ നിശ്ചിത ദിവസത്തേക്ക് തടങ്കലിൽ പാർപ്പിക്കുന്നതിനെയാണ് 'റിമാൻഡ്' എന്ന് പറയുന്നത്. 


2. റിമാൻഡ് കുറ്റക്കാരനാണെന്ന് വിധിക്കുന്നതല്ല:


റിമാൻഡ് ചെയ്യപ്പെടുന്നു എന്നത് ഒരാൾ കുറ്റക്കാരനാണെന്ന് അർത്ഥമാക്കുന്നില്ല. വിചാരണ നടപടികൾ പൂർത്തിയായി കോടതി അന്തിമ വിധി പ്രസ്താവിക്കുന്നത് വരെ നിയമപ്രകാരം പ്രതി 'കുറ്റാരോപിതർ' മാത്രമാണ്. കേസ് അട്ടിമറിക്കാതിരിക്കാനോ, സാക്ഷികളെ സ്വാധീനിക്കാതിരിക്കാനോ, ഒളിവില് പോകാതിരിക്കാനോ വേണ്ടിയാണ് കോടതിയുടെ മേൽനോട്ടത്തിൽ റിമാൻഡ് നടപ്പിലാക്കുന്നത്.


ഇതുപോലെയുള്ള നിയമപരമായ സംശയങ്ങളോ ചർച്ചകളോ ഉണ്ടെങ്കിൽ കമന്റിൽ ചോദിക്കാവുന്നതാണ്.


Adv. Ahammed Sha

District Court Manjeri | Kerala High Court


#Remand #CriminalLaw #LegalAwareness #BNS #CourtProceedings #ManjeriCourt #KeralaHighCourt



Share this article Help someone find useful legal information.
CONTINUE READING

Related Articles

Loading related articles...
FROM THE LEGAL DESK

More Legal Articles

View All →
Loading articles...

No comments:

Post a Comment

Write your valuable comments here.