Bar Council of India Disclaimer

As per the rules of the Bar Council of India, advocates are restricted from soliciting work or advertising in any manner. By clicking "I Agree", you acknowledge and confirm the following:

1. The user wishes to gain more information about Adv. Ahammed Sha for their own information and use.

2. There has been no advertisement, personal communication, solicitation, invitation, or inducement of any sort whatsoever from Adv. Ahammed Sha or his office to solicit any work through this website.

3. Information provided on this website is made available to the user solely at their request for informational purposes only and should not be interpreted as legal advice or solicitation.

Consultation
☰
LEGAL ARTICLE

വിചിത്രമായ കൊലപാതകശ്രമം 1

— views

അഡീഷണൽ ജില്ലാ/സെഷൻസ് കോടതി 1 മഞ്ചേരി - 22/10/2023 ശനി :

2015 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അവിഹിതബന്ധം ആരോപിച്ചുകൊണ്ട് മദ്യപിച്ചെത്തിയ പ്രതി (ഭർത്താവ്) കൊല്ലണമെന്ന ഉദ്ദേശത്തോടെ അടുക്കളയിൽ വെച്ച്  തൻറെ ഭാര്യയുടെ കണ്ണിൽ മുളകുപൊടി വിതറി മുറ്റത്തേക്ക് വലിച്ചിഴച്ച്  കത്തികൊണ്ട് തുടർച്ചയായി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. 

20 ൽ അധികം സാക്ഷികളെ വിസ്തരിച്ചതിനുശേഷം വാദം കേൾക്കാനായി ഇന്നേക്ക് മാറ്റി വെച്ചതാണ് ഈ കേസ് . പ്രതിഭാഗത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വക്കേറ്റ് നമ്പൂതിരിയാണ് ഹാജരാകുന്നത്.   

പ്രതിഭാഗം വക്കീൽ : യുവർ ഹോണർ, ഈ കേസിൽ ഒരുപാട് വൈരുദ്ധ്യങ്ങളുണ്ട്. ഒരു 10 മിനിറ്റ് എനിക്ക് അനുവദിക്കണം.

ജഡ്ജ് : തീർച്ചയായും , ഒരു തിരക്കുമില്ല താങ്കൾക്ക് വേണ്ട സമയമെടുക്കുക.

(രാവിലെ മുതൽ ഒരേ ഇരുത്തം  ഇരുന്നു ഭക്ഷണം പോലും കഴിക്കാതെ രണ്ടര മണിയായ സമയത്താണിതെന്ന് ഓർക്കണം)

പിന്നീടുള്ള 10 മിനിറ്റ് ആ കോടതിയിൽ ഉള്ളവരെ മുഴുവൻ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. 

പ്രതി വക്കീൽ : യുവർ ഹോണർ , ഈ കേസിലെ ആക്രമിക്കപ്പെട്ട സ്ത്രീയെ പരിശോധിച്ച ഡോക്ടറുടെ മൊഴിപ്രകാരം 7/3/2015 ന് വയറ്റിലും കഴുത്തിലും നെഞ്ചിലും കാലിന്റെ തുടയിലും എല്ലാം കുത്തി പരിക്കേറ്റ നിലയിലാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

അത് അന്വേഷണ ഉദ്യോഗസ്ഥൻ അടക്കമുള്ള മറ്റുള്ള സാക്ഷികളെല്ലാം ശരിവെക്കുന്നുമുണ്ട്. ഡോക്ടറുടെ തന്നെ വിശദമായ  Wound certificate ൽ ഓരോ കുത്തിന്റേയും എണ്ണവും വലിപ്പവും വ്യക്തമായി രേഖപെടുത്തിയിട്ടുമുണ്ട്. 

ജഡ്ജ്: അതെ. അതിൽ കഴുത്തിലടക്കം തുടർച്ചയായി ഒന്നിലധികം തവണ കുത്തിയതായി കാണുന്നുണ്ട്. 

വക്കീൽ : യെസ് യുവർ ഹോണർ, ആ റിപ്പോർട്ട് പ്രകാരം മരണത്തിൽ നിന്നും തലനാരിഴക്കാണ് ആ സ്ത്രീ രക്ഷപെട്ടത്.  പക്ഷേ അതിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു സത്യമുണ്ട്. 

അന്വേഷണ ഉദ്യോഗസ്ഥൻ  തയ്യാറാക്കിയ സീഷർ മഹസറിലോ കോടതിയിൽ വന്നു പറഞ്ഞ മൊഴിയിലോ എവിടെയും തന്നെ ആക്രമിക്കപ്പെട്ട സമയം ആ സ്ത്രീ ധരിച്ച നൈറ്റിയിലും അടിപ്പാവാടയിലും  കീറലുകളോ ദ്വാരങ്ങളോ ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ല. ഇതെന്ത്  മാജിക് ആണെന്ന് അറിയില്ല യുവർ ഹോണർ . ധരിച്ച നൈറ്റിയിലും അടിപ്പാവാടയിലും ഒരു പോറൽപോലുമേൽപ്പിക്കാതെ നെഞ്ചിലും വയറ്റിലും തുടയിലും കുത്താൻ എങ്ങനെയാണ് കുത്തിയതെന്ന് ഉത്തരമില്ലാത്ത ചോദ്യമാണ് .

ആശ്ചര്യത്തോടെ ജഡ്ജ് അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയും അയാൾ ഹാജരാക്കിയ സീഷർ മഹസറും ആവശ്യപ്പെടുന്നു. 

തുടരും...

Part 2

Share this article Help someone find useful legal information.
CONTINUE READING

Related Articles

Loading related articles...
FROM THE LEGAL DESK

More Legal Articles

View All →
Loading articles...

2 comments:

Write your valuable comments here.